ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു

GSAT 30

ഫ്രഞ്ച് ​ഗയാന; ‌ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണം വിജയകരമാക്കി ഐഎസ്‌ആര്‍ഒ. ഇ​ന്ത്യ​യു​ടെ ആ​ശ​യ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജിസാ​റ്റ് 30 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.35 ന്‌ ​ഫ്ര​ഞ്ച് ഗ​യാ​ന​യി​ല്‍ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്. ഉയര്‍ന്ന് പൊങ്ങി 38ാം മിനിറ്റില്‍ ജിയോസിന്ക്രണൈസ് ഓര്‍ബിറ്റില്‍ ഉപഗ്രഹത്തെ സ്ഥാപിക്കാന്‍ സാധിച്ചു.

യൂ​റോ​പ്യ​ന്‍ വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ അ​രി​യാ​നെ അ​ഞ്ചാ​ണ് 3,357 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​ത്തെ ബ​ഹി​രാ​കാ​ശ​ത്തി​ല്‍ എ​ത്തി​ച്ച​ത്.2005 ഡി​സം​ബ​റി​ല്‍ വി​ക്ഷേ​പി​ച്ച ഇ​ന്‍​സാ​റ്റ് – 4 എ ​ഉ​പ​ഗ്ര​ഹ​ത്തി​ന് പ​ക​ര​മാ​യാ​ണ് ജി​സാ​റ്റ് 30 വി​ക്ഷേ​പി​ക്കു​ന്ന​ത്. ഡി​ടി​എ​ച്ച്‌ , ടെ​ലി​വി​ഷ​ന്‍ ബ്രോ​ഡ്കാ​സ്റ്റ് അ​പ്‍​ലിം​ങ്കിം​ഗ്, ഡി​എ​സ്‌എ​ന്‍​ജി, ഇ​ന്‍റ‍​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ ലക്ഷ്യമിട്ടാണ് ജി​സാ​റ്റ് 30 വിക്ഷേപണം. ഉ​പ​ഗ്ര​ഹ​ത്തി​ന് 15 വ​ര്‍​ഷം ആ​യു​സു​ണ്ടാ​കു​മെ​ന്ന് ഐ​എ​സ്‌ആ​ര്‍​ഒയുടെ വിലയിരുത്തല്‍. അ​രി​യാ​നെ റോ​ക്ക​റ്റി​ല്‍ വി​ക്ഷേ​പി​ക്കു​ന്ന 24-ാം ഇ​ന്ത്യ​ന്‍ ഉ​പ​ഗ്ര​ഹ​മാ​ണ് ജി​സാ​റ്റ് 30.

Read Previous

കോ​ള്‍ സെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് 3.5 കോ​ടി രൂ​പ​യു​ടെ ആ​ദാ​യ​നി​കു​തി നോ​ട്ടീ​സ്

Read Next

സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചു: കള്ളക്കഥമെനഞ്ഞ് വീട്ടമ്മ

error: Content is protected !!