സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍വച്ച് പന്താടുന്നു: ഡീന്‍കുര്യാക്കോസ് എം പി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മുവാറ്റുപുഴ : സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി കളുടെ ജീവന്‍ വച്ച് പന്താടുകയാണ് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുവാറ്റുപുഴ സര്‍വ്വശിക്ഷാഅഭിയാന്‍ ഓഫീസിന് മുന്നില്‍ കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് യൂ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെറിന്‍ ജേക്കബ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ നിയോജകമണ്ഡലം ഭാരവാഹികളായ ജെറിന്‍ ജേക്കബ് പോള്‍, രാഹുല്‍ മനോജ്, ജോ പോള്‍ ജോണ്‍, ഇമ്മാനുവല്‍ ജോര്‍ജ്, റെയ്മോന്‍ സാബു എന്നിവരെ സമരപന്തലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡി കെ റ്റി എഫ് സംസ്ഥാന പ്രസിഡന്റ് ജോയ് മാളിയേക്കല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, എസ് യു ജില്ലാ സെക്രട്ടറി റംഷാദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.

Read Previous

വി.കെ ഉമ്മര്‍ മുവാറ്റുപുഴ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍

Read Next

വീട്ടമ്മയോട് ഫോണില്‍ കിന്നാരം; സിഐക്ക് സസ്‌പെന്‍ഷന്‍

error: Content is protected !!