ഗൂഗിളിന്റെ അലോ സേവനം ഇന്നു കൂടി മാത്രം

ന്യു​യോ​ര്‍​ക്ക്: ഗൂ​ഗി​ളി​ന്‍റെ സ്മാ​ര്‍​ട്ട് മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ന്ധ​അ​ലോ’ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ചൊ​വാ​ഴ്ച മു​ത​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി സ്മാ​ര്‍​ട്ട് മെ​സേ​ജു​ക​ള്‍ അ​യ​യ്ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു ഗൂ​ഗി​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ചു ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍​ത​ന്നെ ഗൂ​ഗി​ല്‍ സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. അ​ലോ​യി​ലെ ചാ​റ്റ് ഗൂ​ഗി​ളി​ന്‍റെ ഡ്രൈ​വ് വ​ഴി സേ​വ് ചെ​യ്ത സൂ​ക്ഷി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​സേ​ജിം​ഗ് രം​ഗ​ത്തെ നി​ല​വി​ലു​ള്ള അ​തി​കാ​യ​രാ​യ ഫേ​സ്ബു​ക്കി​നെ​യും വാ​ട്ട്സ്‌ആ​പ്പി​നെ​യും നേ​രി​ടു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഗൂ​ഗി​ള്‍ അ​ലോ പു​റ​ത്തി​റ​ക്കി​യ​ത്. സ്മാ​ര്‍​ട്ട് റി​പ്ലേ​യാ​യി​രു​ന്നു അ​ലോ​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. ട്രാ​ന്‍​സ്പോ​ര്‍​ട്ട് ലെ​യ​ര്‍ സെ​ക്യൂ​രി​റ്റി ഉ​പ​യോ​ഗി​ച്ചാ​ണ് അ​ലോ​യി​ലെ എ​ല്ലാ ചാ​റ്റു​ക​ളും എ​ന്‍​ക്രി​പ്റ്റ് ചെ​യ്തി​രു​ന്ന​ത്. അ​ലോ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഇ ​മെ​യി​ല്‍ ഐ​ഡി ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ല.

Subscribe to our newsletter

Leave A Reply

Your email address will not be published.