സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 36160 രൂപയായി

gold rate, INCRESED,GOLD,RASHTRADEEPAM

സ്വര്‍ണ വില റോക്കറ്റിനെക്കാള്‍ വേഗത്തില്‍ കുതിക്കുന്നു. പവന് 36000 രൂപ കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. ഇന്ന് 360 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 36160 രൂപ നല്‍കണം.ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4500ന് മുകളില്‍ എത്തിയിരിക്കുകയാണ്. 4520 രൂപയായാണ് വര്‍ധിച്ചത്. ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 35,920 രൂപയിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായില്ല. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു.

Read Previous

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി

Read Next

നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റില്‍ പൊട്ടിത്തെറി, നാലുപേര്‍ മരിച്ചു

error: Content is protected !!