കേരളത്തിലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. മെയ് 16 ന് ഗ്രാമിന് 3,010 രൂപയും പവന് 24,080 രൂപയുമായിരുന്നു നിരക്ക്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,286 ഡോളറാണ് ഇന്നത്തെ നിരക്ക്.

Read Previous

പ്രധാനമന്ത്രി പദം: കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ല: ഗുലാംനബി ആസാദ്

Read Next

കെ എം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പിസി ജോർജ്

Leave a Reply

error: Content is protected !!