പൊള്ളല്ലേ പൊന്നേ… സ്വര്‍ണവില റെക്കോര്‍ഡുകള്‍ താണ്ടി മുന്നോട്ട്

സ്വര്‍ണവില ആശങ്ക പടര്‍ത്ത് മുന്നോട്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത വില വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ദ്ധിച്ചു. പവന് 320 രൂപ വര്‍ദ്ധിച്ച് 29120 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3640 രൂപയാണ് വില.

കഴിഞ്ഞ ദിവസം 28,880 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

Read Previous

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ, ആത്മഹത്യാകുറിപ്പ് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്

Read Next

രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകളുമായി ജോസ് ടോമിന്റെ പത്രികാസമര്‍പ്പണം

error: Content is protected !!