ലോട്ടറി ടിക്കറ്റ് വില്‍പനക്കാരനെ അക്രമിച്ചത് ഗുണ്ടാസംഘമെന്ന്. സഹായികളായി ചില നാട്ടുകാരും..?

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റ് വില്‍പനക്കെത്തിയ മധ്യവയസ്‌കനെ അക്രമിച്ചത് ഗുണ്ടാസംഘമെന്ന്. പെഴയ്ക്കാപ്പിള്ളിയില്‍ താമസിക്കുന്ന അക്രമികളായ രണ്ടുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. പായിപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്രമിസംഘത്തില്‍ പെട്ടവരാണ് പിടിയിലായവര്‍. ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. നെടുമ്പാശ്ശേരിയിലും ഇവര്‍ക്ക് താവളമുണ്ട്. അടുത്തിടെ പെഴക്കാപ്പിള്ളി കേന്ദ്രീകരിച്ച് ടാക്‌സി ഡ്രൈവറെയും തൊട്ടടുത്ത ദിവസം മറ്റൊരു തമിഴ് യുവാവിനെയും ഈസംഘം അക്രമിച്ചിരുന്നു. നാട്ടുകാരായ ചിലരും അക്രമികള്‍ക്കൊപ്പമുണ്ട്. പിടിയിലായവരെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ശെല്‍വരാജ് (42)നെയാണ് കഴിഞ്ഞദിവസം എസ്.എന്‍.ഡി.പി.ജംങ്ങ്ഷനു സമീപത്തെ ബാറിനു മുന്നിലിട്ട് സംഘം തല്ലിച്ചതച്ചത്. ബാറില്‍ നിന്നും മദ്യപിച്ച് ഇറങ്ങുകയായിരുന്ന സംഘത്തോടെ ലോട്ടറി വേണോ എന്ന് ചോദിച്ചതാണ് പ്രകോപനത്തിനു കാരണം. അടിച്ചുവീഴ്ത്തിയ ഇയാളെ സംഘം ചവിട്ടി കൂട്ടിയ ശേഷം ബിയര്‍ കുപ്പി ക്ക് തലക്കടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ സംഘത്തെ പിടികൂടി പോലീസിനു കൈമാറി. പേഴയ്ക്കാ പിള്ളിയില്‍ ടൂറിസ്റ്റ് വാഹനം ഓടിക്കുന്ന പത്തനാപുരം സാംനഗര്‍ പുതിവിള പുത്തന്‍വീട്ടില്‍ അനസ്(25) പാലക്കാട് കുഴല്‍മന്ദം പുളിനെല്ലി വീട്ടില്‍ ഷിബു (32) എന്നിവരാണ് പിടിയിലായത്. വധശ്രമത്തിന് കേസെടുത്ത സംഘത്തെ കോടതിയില്‍ ഹാജരാക്കി. ഗുരുതരമായി പരിക്കേറ്റ ശെല്‍വരാജ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ലോട്ടറി തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് സ്റ്റാഫ് യൂണിയന്‍ (സിഐടിയു) മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.എ.അരുണ്‍, പ്രസിഡന്റ് ആര്‍.രാകേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.

Read Previous

അതീവ ജാഗ്രതയില്‍ ശബരിമല സന്നിധാനം; നിരീക്ഷണം ശക്തമാക്കി

Read Next

തിരുവനന്തപുരം പ്രസ്‌ക്ലബ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം

error: Content is protected !!