മാനസിക വൈകല്യമുള്ള 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ഡിഎംകെ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

മാനസിക വൈകല്യമുള്ള പതിനാലുകാരിയെ മൃഗീയമായി പീഡിപ്പിച്ചു. സംഘം ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഡിഎംകെയുടെ പ്രാദേശിക നേതാവടക്കമുള്ള നാലുപേരെ അറസ്റ്റ് ചെയ്തു. വീട്ടില്‍ അമ്മയുടെയും മുത്തച്ഛന്റെയും കൂടെയാണ് പെണ്‍കുട്ടി താമസിക്കുന്നത്.

അമ്മ പണിക്ക് പോകുന്ന സമയത്താണ് ഇവര്‍ കുട്ടിയെ പീഡിപ്പിച്ചത്. സമീപ ദിവസം കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. ഈ സംഘം കഴിഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നിലവില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. വൈദ്യ പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഡിഎംകെ പ്രാദേശിക നേതാവായ പി സെല്‍വരാജ്, ടി സെല്‍വരാജ്, മുത്തു, രാം രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പി സെല്‍വരാജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റായ ആളാണ്.

Read Previous

രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകളുമായി ജോസ് ടോമിന്റെ പത്രികാസമര്‍പ്പണം

Read Next

കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, കട്ടക്ക് മറുപടിയുമായി എസ്‌ഐയ്യും, ശബ്ദരേഖ പുറത്തായി .

error: Content is protected !!