ഗാന്ധിജി സ്മാരക പ്രവര്‍ത്തനങ്ങള്‍ക്ക് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ തുടക്കമായി.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗാന്ധിജി സ്മാരക പ്രവര്‍ത്തനങ്ങള്‍ക്ക് മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ‘പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ’ എന്ന മുദ്രാവാക്യവുമായി മൂവാറ്റുപുഴ കീച്ചേരിപടിയില്‍ ഒരുകിലോമീറ്ററിലധികം ദൂരം റോഡിനിരുവശവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്ത് ദേശീയ സ്വഛ് ഭാരത് മിഷനില്‍ പങ്കു ചേര്‍ന്നാണ് പിരിപാടികള്‍ തുടങ്ങിയത്. . എഴുപതോളം ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സ്‌കൂള്‍ ഡയറക്ടര്‍ ഡോ.ഇ.കെ.മുഹമ്മദ് ഷാഫി ഉത്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനുജി ബിജു, സ്‌കൗട്‌സ് മാസ്റ്റര്‍ മുഹമ്മദ് ഫൈസല്‍, ഗൈഡ്‌സ് ക്യാപ്റ്റന്‍ നജീല താജു എന്നിവര്‍ നേതൃത്വം നല്‍കി.

Read Previous

കോടിയേരിക്കെതിരെ കാപ്പന്റെ മൊഴി: സിബിഐക്ക് നല്‍കിയ മൊഴി പുറത്തുവിട്ട് ഷിബു ബേബി ജോണ്‍

Read Next

താനൊരു മൊഴിയും നല്‍കിയിട്ടില്ല, ഷിബുവിന് ലഭിച്ചത് വ്യാജരേഖകളെന്ന് മാണി സി കാപ്പന്‍

error: Content is protected !!