കനത്ത ചൂട്: കേരളാ എക്സ്‍പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ മരിച്ചു

ദില്ലി: കേരളാ എക്സ്പ്രസിൽ യാത്ര ചെയ്ത നാല് പേര്‍ മരിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ഇവര്‍ ട്രെയിനികത്ത് കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്രചെയ്തിരുന്നവര്‍ പറയുന്നത്. ആഗ്രയിൽ നിന്ന് കൊയമ്പത്തൂരിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 68 അംഗ യാത്രാ സംഘത്തിൽ ഉൾപ്പെട്ടവരായിരുന്നു ഇവരെല്ലാം. ട്രെയിൻ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മൃതദേഹങ്ങൾ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

എസ് 8, എസ് 9 കോച്ചുകളിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. വാരണസിയും  ആഗ്രയും സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. തീവണ്ടി ആഗ്ര സ്റ്റേഷനിൽ നിന്ന ് വിട്ട ഉടനെ ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. അധികം വൈകാതെ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നത്. ഗുരുതരാവസ്ഥയിലായ മറ്റൊരാൾ ആശുപത്രിയിലെത്തിക്കും മുൻപെ മരിച്ചു.

മരണകാരണം പോസ്റ്റ്‍മോർട്ടം അടക്കമുള്ള പരിശോധനകൾക്ക് ശേഷമെ പറയാനാകു എന്നാണ് റെയിൽ വെ പറയുന്നത്.  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ തമിഴ്നാട്ടിലെത്തിക്കാൻ നടപടി എടുക്കുമെന്നും റെയിൽ വെ അറിയിച്ചു.

ഉത്തരേന്ത്യയിലാകെ കനത്ത ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ചുട് 48 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്ന സാഹചര്യമാണ് .

Avatar

News Editor

Read Previous

ബിഷപ്പ് ഡോ. എബ്രാഹാം മാര്‍ യൂലിയോസ് സ്ഥാനമൊഴിയുന്നു. ത്രിദ്വീയാദ്ധ്യക്ഷനായി ബിഷപ്പ് ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് ബുധനാഴ്ച ചുമതലയേക്കും

Read Next

അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാന്‍ ചാനലിന്‍റെ ലോകകപ്പ് പരസ്യം

error: Content is protected !!