മുതിർന്ന കോൺഗ്രസ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ അന്തരിച്ചു

കോട്ടയം: മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻഎംഎൽഎയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ ആറു മണിക്കായിരുന്നു അന്ത്യം.സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെൻറ് ജോർജ് കത്തോലിക്കാ പള്ളിയിൽ നടക്കും.

Atcd inner Banner

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു. 1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ച് നിയമസഭയില്‍ എത്തി.

കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോൺഗ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.