മൂവാറ്റുപുഴയിലെ വൈദ്യുതിമുടക്കം യു ഡി എഫ് സമരത്തിലേക്കെന്ന് മുന്‍ എം എല്‍ എ ജോയഫ് വാഴയ്ക്കന്‍

Former MLA, Joseph Vazhakkan, power strike, Muvattupuzha, kseb, rashtradeepam

മൂവാറ്റുപുഴ: വൈദ്യുതി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധ്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ഇഴഞ്ഞുനീങ്ങുന്നതാണ് മൂവാറ്റുപുഴയിലെ വൈദ്യുതിമുടക്കത്തിന് കാരണമെന്ന് മുന്‍ എം എല്‍ എ ജോയഫ് വാഴയ്ക്കന്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരത്തിലും പരിസര പ്രദേശങ്ങലിലും നിരന്തരമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനെതിരെ യു ഡി എഫ് ശക്തമായ സമരത്തിലേക്ക് നീങ്ങുകയാണെും ജോയഫ് വാഴയ്ക്കന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പായിപ്ര സബ് സ്റ്റേഷനില്‍ നിന്നും നഗരത്തിലേക്കുള്ള ലൈനിന്റെ കപ്പാസിറ്റി കഴിഞ്ഞതുകൊണ്ട് പുതിയ ലൈന്‍ വലിക്കുവാന്‍ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉപരിത കേബിള്‍ ( എബിസി) വലിക്കുവാന്‍ തീരുമാനിച്ചത്.

മൂവാറ്റുപുഴയിലെ എബിസി സിസ്റ്റം വിജയമായതിനാല്‍ സംസ്ഥാനത്ത് പലയിടത്തും ഇത്തരം കേബിളുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിരുന്നു. മൈലൂരില്‍ നിന്നും ഇപ്പോള്‍ വലിച്ചുകൊണ്ടിരിക്കുന്ന ലൈന്‍ ഉപരിതല കേബിളാണ്. ഇവിടത്തെ വൈദ്യുതി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനാണ് മാറാടി 110 കെ വി സബ് സ്റ്റേഷന്‍ ആരംഭിച്ചത്. 17.5 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിക്ക് പണം അനുവദിച്ചതും തറക്കല്ലിട്ടതും മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ നാല് വര്‍ഷം ആയിട്ടും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതാണ് വൈദ്യുതി പ്രസിസന്ധി കൂടുതല്‍ രൂക്ഷമാക്കിയെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.

11 RDads Place Your ads small

Avatar

Chief Editor

Read Previous

പെണ്ണുടലിന്റെ സ്വാതന്ത്ര്യം വിളിച്ചോതി ഒരു സംഘം പെൺകുട്ടികൾ

Read Next

ചലച്ചിത്രമേളകൾ സംസ്കാരത്തിന്റെ ഭാഗം : സിദ്ധാർത്ഥ ശിവ

error: Content is protected !!