വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സാന്ത്വനമൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

മൂവാറ്റുപുഴ നിയോജകമണ്ടലത്തിലെ പൈങ്ങോട്ടൂരില്‍ തിങ്കളാഴ്ച പദ്ദതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ തറക്കല്ലിടീല്‍ നടക്കും. പദ്ധതിയിലെ ആദ്യത്തെ വീട് പൈങ്ങോട്ടൂര്‍ പനങ്കര പാലനില്‍ക്കും തണ്ടേല്‍ ജോണിക്കാണ് നല്‍കുക. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജോസഫ് വാഴക്കന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കും.RAINBOW HOME,JOSEPH VAZHAKKAN,RASHTRADEEPAMഒരിടമില്ലാതെ ദുരിതത്തില്‍ കഴിയുന്നവരുടെ ദുരിതകഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ചെറുതായിട്ടാണെങ്കില്‍ പോലും അതില്‍ എന്ത് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന ചിന്തയാണ് എന്നെ ‘റെയിന്‍ബോ ‘ ഭവന പദ്ധതിയിലേക്ക് എത്തിച്ചതെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. പദ്ധതിയിലൂടെ സമൂഹത്തില്‍ ഏറ്റവും നിര്‍ധനരായ, വീടില്ലാതെ ദുരിതം പേറുന്ന കുറച്ചു പേര്‍ക്കെങ്കിലും തല ചായ്ക്കാനൊരിടം ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പദ്ധതി മുന്നോട്ടു വച്ചപ്പോള്‍ ഒരുപാട് പേരാണ് പിന്തുണയുമായി എത്തിയത്. വിടി സലീം ഷാര്‍ജ എന്ന സുഹൃത്താണ് ആദ്യ വീട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്നും മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍ അറിയിച്ചു.

Related News:  വ്യാജഎസ്റ്റിമേറ്റില്‍ കബനി പാലസ് ഉടമയില്‍നിന്നും കെഎസ്ഇബി അനധികൃതമായി 8ലക്ഷം ഈടാക്കി

Read Previous

സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടിന്, അടുത്ത കലോത്സവം കൊല്ലത്ത്

Read Next

മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകളില്‍ വന്‍ വര്‍ധന

error: Content is protected !!