ടെക് പ്രേമികള്‍ക്കായി ഇതാ മോട്ടോറോള എഡ്ജ് പ്ലസ് ഇന്ത്യയില്‍ എത്തി. 74,999 രൂപയാണ് ഫോണിന്റെ വില

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പുതിയ മല്‍സരത്തിന് തിരികൊളുത്താന്‍ മോട്ടോറോള. ഉപഭോക്താക്കള്‍ ഒരു ഡിവൈസില്‍ ആഗ്രഹിക്കുന്ന സകലതും ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ് മോട്ടോറോള എഡ്ജ് പ്ലസ് മോഡലിലൂടെ

മറ്റ് വിപണികളില്‍ വലിയ വിജയം നേടിയ മോട്ടോറോളയുടെ പതാകവാഹക മോഡലയാ മോട്ടോറോള എഡ്ജ് പ്ലസാണ് ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ശേഷമാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നത്. പവര്‍ഹൌസ് 5ജി പെര്‍ഫോമന്‍സ്, ഡൈനാമിക്, ഇമ്മേഴ്സീവ് ഡിസ്പ്ലേ, സമാനതകളില്ലാത്ത ഫോട്ടോഗ്രഫി അനുഭവം, മികച്ച ഓഡിയോ, വിപണിയിലുള്ള 5ജി ഫോണുകളില്‍ ഏറ്റവും വലിയ ബാറ്ററി എന്നിവയാണ് സവിശേഷതകളെന്ന് മോട്ടോറോള അവകാശപ്പെടുന്നു.

സ്മോക്കി സാന്‍ഗ്രിയ, തണ്ടര്‍ ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 12 ജിബി റാമും 256 ജിബി മെമ്മറിയുമാണ് എഡ്ജ് പ്ലസിനുള്ളത്. മോഡലിന്റെ പ്രി ബുക്കിംഗ് ഫ്ളിപ്പ്ക്കാര്‍ട്ടിലും പ്രമുഖ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ചൊവ്വാഴ്ച്ച മുതല്‍ ആരംഭിച്ചു. 74,999 രൂപയാണ് ഫോണിന്റെ വില. 2020 മെയ് 26 മുതല്‍ വില്‍പ്പന തുടങ്ങും

Read Previous

സി.പി.ഐയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം 

Read Next

ബാറുകളിലൂടെ മദ്യം പാഴ്സൽ വിൽക്കാനുള്ള തീരുമാനം റദ്ദുചെയ്യണം: ഐ.എൻ.റ്റി.യു.സി.

error: Content is protected !!