പെലെ വിഷാദ രോഗിയും ഏകാകിയുമായി മാറിയെന്ന് മകന്‍

football, pele, depressed

റിയോ ഡി ജനീറോ: ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. മോശം ആരോഗ്യസ്ഥിതയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ വ്യക്തമാക്കി. ബ്രസീലിയന്‍ മാധ്യമം ‘ടിവി ഗ്ലോബോ’യ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.

ഈയടുത്ത്‌ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പെലെയ്ക്ക് പരസഹായമില്ലാതെ നടക്കാനാകില്ല. ‘ഒരുകാലത്ത് രാജാവായിരുന്നു പെലെ. ഫുട്ബോളുമായി കുതിച്ച അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല എന്ന സത്യം അംഗീകരിക്കാനാകുന്നില്ല. അതു നാണക്കേടായിട്ടാണ് അദ്ദേഹത്തിന് തോന്നുന്നത്. അതാണ് വിഷാദരോഗത്തിലേക്ക് നയിച്ചത്.’ അഭിമുഖത്തില്‍ എഡീഞ്ഞോ പറയുന്നു.

Read Previous

കെജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി പാവപ്പെട്ടവരെ സ്വാധീനിച്ചുവെന്ന് ബിജെപി

Read Next

ഡ​ല്‍​ഹി​യി​ല്‍ വോ​ട്ട് വി​ഹി​തം വ​ര്‍​ധി​പ്പി​ച്ചു ബി​ജെ​പി

error: Content is protected !!