പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് കര്‍ഷകര്‍ മുന്‍കൈ എടുക്കണം; ജെ.വേണുഗോപാലന്‍ നായര്‍

മൂവാറ്റുപുഴ: മഹാപ്രളയത്തെ തുടര്‍ന്ന് കാര്‍ഷീക മേഖലക്കുണ്ടായ നാശനഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പക്രിയയില്‍ കര്‍ഷകര്‍ മുന്നിട്ടിറങ്ങണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റും, കേരഫെഡ് ചെയര്‍മാനുമായ അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ പറഞ്ഞു. മൂവാറ്റുപുഴയില്‍ നടന്ന അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാപ്രളയത്തെ തുടര്‍ന്ന് കാര്‍ഷീക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. കൃഷി നാശത്തോടൊപ്പം തന്നെ മണ്ണിന്റെ ഘടനയിലടക്കം വ്യതിയാനം സംഭവിച്ചു. കാര്‍ഷീക മേഖലയെ അതിന്റെ പഴയകാല പ്രതാപത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന നിരവധി പദ്ധതികളാണ് ആവിശ്കരിച്ച് നടപ്പിലാക്കി വരുന്നത്. പദ്ധതികളെല്ലാം തന്നെ അതിന്റെ ഉദ്ദേശ ലക്ഷ്യത്തിലെത്തിക്കുന്നതിന് കര്‍ഷകര്‍ക്കും, കര്‍ഷക സംഘടനകള്‍ക്കും മുഖ്യപങ്കുണ്ടന്നും, കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പക്രിയയില്‍ കര്‍ഷകര്‍ രംഗത്തിറങ്ങേണ്ട സമയമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്‍മനസ് കാട്ടിയില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്‍വെന്‍ഷനില്‍ കിസാന്‍ സഭ ജില്ലാ വൈസ്പ്രസിഡന്റ് കെ.എ.സുധി അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.എം.ഹാരിസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ, മുന്‍എം.എല്‍.എ ബാബുപോള്‍, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്‍.അരുണ്‍, കിസാന്‍ സഭ ദേശീയ കൗണ്‍സില്‍ അംഗം രമ ശിവശങ്കരന്‍, മൂവാറ്റുപുഴ നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സംഘാടക സമിതി കണ്‍വീനര്‍ വി.എം.തമ്പി എന്നിവര്‍ സംസാരിച്ചു. ഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വില സ്ഥിരത ഫണ്ട്, കാര്‍ഷീക കടങ്ങള്‍ക്ക് മൊറട്ടോറിയം എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനും, കോര്‍പ്പറേറ്റുകളുടെ കാര്‍ഷീക ചൂഷണത്തിനെതിരെയും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടന്നും, കിസാന്‍ സഭയെ സമരസജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയും, കാര്‍ഷീക മേഖലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ക്കും, പ്രചരണ പരിപാടികള്‍ക്കും ജില്ലാ കണ്‍വെന്‍ഷന്‍ രൂപം നല്‍കി.

11 RDads Place Your ads small

Avatar

News Editor

Read Previous

ഇലാഹിയ പബ്ലിക് സ്‌കൂളില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്ക് ആധരം

Read Next

യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം: കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച

error: Content is protected !!