Home Cinema ‘Flag Salute’ ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

‘Flag Salute’ ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു

by Rashtradeepam Desk

സ്വാതന്ത്ര്യദിന ചിന്തകള്‍ ഉണര്‍ത്തുന്ന ‘flag Salute’ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. കുരിശിങ്കല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ബിഷാ കുരിശിങ്കലാണ് ഷോര്‍ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം അതിഭാവുകത്വം ഇല്ലാതെ മനോഹരമാക്കാന്‍ ബിഷാ കുരിശിങ്കലിനു കഴിഞ്ഞു. ഒരു ഉണര്‍ത്തുപാട്ടിന്റെ പ്രതീതി ചിത്രം ആസ്വാദകര്‍ക്ക് നല്‍കുന്നു.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന അര്‍പിത വിഷ്ണു എന്ന കൊച്ചു മിടുക്കി കുഞ്ഞു മനസ്സിന്റെ നിഷ്‌കളങ്കത മനോഹരമാക്കി. അര്‍പിതയുടെ അച്ഛന്‍ ക്യാരക്ടറില്‍ എത്തിയ സുബിനും മികച്ച പ്രകടനം നടത്തി. ചിത്രസംയോജനവും ക്യാമറയും എന്‍.എസ്. ഷമീം ആണ്.

സ്വതന്ത്ര സംവിധായകയായുള്ള തന്റെ ആദ്യ ഷോര്‍ട് ഫിലിം തന്നെ ആളുകള്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് ബിഷ. ചിത്രത്തില്‍ കുഞ്ഞു മനസ്സിന്റെ നിഷ്‌കളങ്കത മനോഹരമാക്കിയ കൊച്ചു മിടുക്കി അര്‍പിത ബിഷയുടെ ഏക മകളാണ്.

ചാത്തന്നൂര്‍ ഇടനാട് ചരുവിള പുത്തന്‍ വീട്ടില്‍ ബാബു യോഹന്നാന്‍ ഉഷാദേവി ദമ്പതിമാരുടെ മകളാണ് ബിഷാ കുരിശിങ്കല്‍. ‘ബിഷാ കുരിശിങ്കല്‍’ എന്ന ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ തന്നെ ആണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്.

Related Posts

error: Content is protected !!