വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാഗ് ഓഫ്

120 വിദ്യാര്‍ത്ഥികളടങ്ങിയ സംഘത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യാത്രയയച്ചത്. 

നെടുമ്പാശ്ശേരി : ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴ് ദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഫ്‌ളാഗ് ഓഫ്. 120 വിദ്യാര്‍ത്ഥികളടങ്ങിയ സംഘത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലാണ് യാത്രയയച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ജാമിയ മിലിയ സര്‍വകലാശാല, ദല്‍ഹി സര്‍വകലാശാല, ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നിഷണല്‍ ലോ യൂണിവേഴ്‌സിറ്റി എന്നിവ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കും.

രാഷ്ട്രപതി ഭവന്‍ , പാര്‍ലമെന്റ് മന്ദിരം , രാജ്ഘട്ട്, ചുവപ്പുകോട്ട, ജുമാമസ്ജിദ്, കുത്തബ് മിനാര്‍, ഇന്ത്യാ ഗേറ്റ്, സുപ്രീം കോടതി എന്നിവ സന്ദര്‍ശിക്കാനും സംഘത്തിന് അവസരം ലഭിക്കും. രാഷ്ട്രപതി, ദല്‍ഹി മുഖ്യമന്ത്രി, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി, സര്‍വകലാശാലാ മേധാവികള്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലീന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് സംഘത്തിന്റെ യാത്ര വിമാനത്തിലാക്കിയത്. കേന്ദ്ര സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠത്തിനുള്ള പ്രചോദനമേകുകയാണ് യാത്രാപരിപാടിയുടെ ലക്ഷ്യം.

Read Previous

ഹൃദയത്തില്‍ നിന്നൊരു കൂട്; മൂന്നാമത് ഭവനത്തിന് ശിലയിട്ടു

Read Next

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു; പോലീസ് കേസെടുത്തു

error: Content is protected !!