ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തം: 15 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നിടത്താണ് തീ പിടിച്ചത്. കെട്ടിടത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

അപകടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. പരിക്കേറ്റവര്‍ പെട്ടന്ന് സുഖപ്പെടട്ടേ എന്നും വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും മോദി ട്വീറ്റ് ചെയ്തു.

Rashtradeepam Desk

Read Previous

തൃശ്ശൂരിന് നന്ദി പറഞ്ഞ് സുരേഷ് ഗോപി

Read Next

ചാറ്റ് എന്റേതല്ല: മുന്നറിയിപ്പുമായി നടി മിയ

Leave a Reply