കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കൊടകരയില്‍ നിന്ന് കണ്ടെത്തി

 

തൃശ്ശൂര്‍: കാണാതായ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. കൊടകരയില്‍ നിന്നാണ് കണ്ടെത്തിയത്. നിഷാദിനെ അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയെന്ന് കുടുംബം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെെന്നു പൊലീസ് അറിയിച്ചു.
മുഖംമൂടി ധരിച്ചെത്തിയ സംഘം ഭാര്യയെ അടിച്ചുവീഴ്ത്തി നിഷാദിനെ കാറിൽ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അക്രമി സംഘത്തിൽ മൂന്നു പേരുണ്ടായിരുന്നെന്നും നിഷാദിന്റെ ഭാര്യ പ്രതീക്ഷ നൽകിയ പരാതിയിലുണ്ട്.

ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.

അക്രമം നടക്കുമ്പോൾ നല്ല മയക്കത്തിലായിരുന്നതിനാല്‍ വാഹനം തിരിച്ചറിഞ്ഞില്ലെന്ന് പ്രതീക്ഷ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്ന് ആദ്യമേറ്റ സി. രണദേവ് എന്നയാളുമായി നിഷാദ് തര്‍ക്കത്തിലായിരുന്നു. നിഷാദിനെതിരേ രണദേവ് കോടതിയെ സമീപിച്ചിരുന്നു.

Read Previous

ക​ല്‍​പ്പ​റ്റ പു​ത്തൂ​ര്‍ വ​യ​ലി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു

Read Next

അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം

error: Content is protected !!