മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സച്ചി അന്തരിച്ചു

മലയാളികള്‍ക്ക് വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ സച്ചി അന്തരിച്ചു. 49 വയസായിരുന്നു. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു മരണം. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാ വുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലെ ത്തിച്ചിരുന്നു. രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഹൈക്കോടതി അഭിഭാഷകനായിരുന്നു ഇദ്ദേഹം പിന്നീട് സിനിമയില്‍ എത്തുകയായിരുന്നു. രഞ്ജിത്ത് നിര്‍മിച്ച അയ്യപ്പനും കോശിയുമെന്ന ബോക്‌സോഫീസ് ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. സേതുവുമായി ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് എന്നീ ചിത്രങ്ങളും പുറത്തിറക്കി. അനാര്‍ക്കലി എന്ന സിനിമയായിരുന്നു സച്ചി സ്വതന്ത്രമായി സംവിധാനം ചെയ്തത്. റണ്‍ ബേബി റണ്‍ ആയിരുന്നു ആദ്യത്തെ സ്വതന്ത്രരചന. രാമലീല, ഷെര്‍ലെക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, ചേട്ടായീസ് എന്നി സിനിമകളും സച്ചിയുടെ രചനയില്‍ പിറന്ന ചിത്രങ്ങളായിരുന്നു.

Read Previous

ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലില്‍ ഇളവുകള്‍ നല്‍കും, അഞ്ച് തവണകളായി ബില്‍ അടക്കാം: മുഖ്യമന്ത്രി

Read Next

പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കി നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന: NAAM88

error: Content is protected !!