ജോര്‍ദാനില്‍ കുടുങ്ങിയ സിനിമ സംഘം കൊച്ചിയിലെത്തി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കൊറോണയുടെ ലോക്ക് ഡൗണില്‍ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. ‘ആട്ജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് 58അംഗങ്ങള്‍ അടങ്ങുന്ന സിനിമസംഘം ജോര്‍ദാനിലെത്തിയത്. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു.

സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെടുന്ന 58 അംഗ സംഘം ഇനി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ചാണ് പൃഥ്വി പോയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.ആടു ജീവിതത്തിന്റെ സംവിധായകന്‍ കൂടിയായ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്റീനില്‍ കഴിയുകയെന്നാണ് വിവരം. മാര്‍ച്ച് രണ്ടാംവാരത്തിലാണ് 58 അംഗസംഘം ഷൂട്ടിംഗിനായി ജോര്‍ദാനിലെത്തിയത്. ഇടക്ക് സിനിമാ ചിത്രീകരണം നിലച്ചു, ലോക്ഡൗണ്‍ ഇളവ് ലഭിച്ചതോടെ പ്രതിസന്ധികള്‍ മറികടന്ന് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങി എത്തിയത്.

Read Previous

റിസര്‍വ്ബാങ്ക് റിപ്പോനിരക്ക് 0.40 ശതമാനം കുറച്ചു

Read Next

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം

error: Content is protected !!