മോഡലിംഗ് വാഗ്ദാനംചെയ്തു 19കാരിയെ പീഡിപ്പിച്ച് പലര്‍ക്കും കാഴ്ചവച്ച തലൈവി ഒടുവില്‍ പിടിയില്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കേരളം വീണ്ടും പെണ്‍വാണിഭ സംഘത്തിന്റെ ഇഷ്ടകേന്ദ്രമായി മാറുന്നു. ഇടനിലക്കാരുടെ സഹായത്തോടെ പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് വ്യാപകമായി. ഇടക്ക് നിലച്ച പൊലിസ് പരിശോധനകളെ മറയാക്കി ഇവിടെ കളം പിടിച്ചത് ബാംഗ്‌ളൂരും ചെന്നെയും ആന്ധ്രയും കേന്ദ്രമാക്കിയുള്ള വന്‍സംഘങ്ങള്‍. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും വാണിഭകേന്ദ്രങ്ങളുള്ള യുവതിയെ പൊലിസ് പിടികൂടി.

മോഡലാക്കാമെന്ന് വാഗ്ദാനം ചെയ്ത് 19 വയസുകാരി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി മറ്റു പലര്‍ക്കും കൈമാറിയ സംഭവത്തില്‍ ചാലക്കുടിയില്‍ നിന്നുമാണ് യുവതി അറസ്റ്റിലായത്. ആന്ധ്രാപ്രദേശ് സ്വദേശി നിയായ ലക്ഷ്മിയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചിരുന്നുവെന്നും പെണ്‍കുട്ടികളെ പെണ്‍വാണി സംഘത്തിന് കൈമാറുന്ന മുഖ്യകണ്ണിയാണെന്നുമാണ് പോലീസ് പറയുന്നത്. ഇവരെ പിടികൂടിയിരിക്കുന്നതിനാല്‍ കേരളത്തിലെ പെണ്‍വാണിഭ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനാണ് സാധ്യത.

കേസില്‍ നേരത്തെ ചാലക്കുടി കൂടപ്പുഴ സ്വദേശി സുഷി എന്നയാളെ ഏതാനും മാസം മുന്‍പ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. കൂട്ടുപ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി.

പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ മൊബൈല്‍ നമ്ബര്‍ ശേഖരിച്ച്‌ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച്‌ നല്‍കി ആവശ്യക്കാരില്‍നിന്നും തുക മുന്‍കൂര്‍ വാങ്ങിയാണ് ഈ സംഘം ഇടപാടുകള്‍ നടത്തിവന്നിരുന്നത്. തൃശ്ശൂര്‍ റൂറല്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കിളിരൂര്‍ കേസിന്റേതിന് സമാനമായ ഒരു കേസാണ് ചാലക്കുടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി രിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കിളിരൂര്‍ കേസ്. 2003ല്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം  വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ഇര ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. പിന്നീട് ആശുപത്രിയില്‍ വെച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി മരിക്കുകയായിരുന്നു. 19ആമത്തെ വയസിലായിരുന്നു കിളിരൂര്‍ പെണ്‍കുട്ടി സീരിയല്‍ അഭിനയം വാഗ്ദാനം ചെയ്തവരുടെ കെണിയില്‍പ്പെട്ടതെന്നും ഇപ്പോള്‍ പുറത്ത് വന്ന കേസിന്റേതിന് സമാനമായ സംഭവമാണ്.

Read Previous

വിപ്ലവ മാപ്പിളകവി പി.എം.അലിയാര്‍ ഓര്‍മ്മയായിട്ട് 12വര്‍ഷം

Read Next

റിസര്‍വ്ബാങ്ക് റിപ്പോനിരക്ക് 0.40 ശതമാനം കുറച്ചു

error: Content is protected !!