സൂപ്പര്‍ ഷീല്‍ഡ്, ബ്രീത്തബിള്‍ ഫേയ്‌സ് മാസ്‌ക്കുകളുമായി ഫാസ്റ്റ്ട്രാക്ക്

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

തിരുവനന്തപുരം: ഗുണമേന്മയുള്ളതും കുറഞ്ഞ വിലയുള്ളതുമായ ഫേയ്‌സ്മാസ്‌ക്കുകളുടെ ആവശ്യകത വര്‍ദ്ധിക്കുന്നത് മനസിലാക്കി പ്രമുഖ യൂത്ത് ആക്‌സറീസ് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് നാല് പാളികളുള്ള, ശ്വസിക്കാന്‍ എളുപ്പമുളള സൂപ്പര്‍ ഷീല്‍ഡ് മാസ്‌ക്കുകള്‍ പുറത്തിറക്കുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ സൗകര്യപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് പുതിയ മാസ്‌കുകള്‍.

ഫേയ്‌സ് മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ഉദ്യമമെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഫ്രാഗ്രന്‍സ് ആന്‍ഡ് ആക്‌സസറീസ് ഡിവിഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മനീഷ് ഗുപ്ത പറഞ്ഞു. ഫേയ്‌സ്മാസ്‌ക്കുകളുടെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനും വില കുറഞ്ഞ രീതിയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു വ്യത്യസ്ത നിറങ്ങളിലാണ് ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകള്‍ വിപണിയിലെത്തുന്നത്. സൂപ്പര്‍ ബ്രീത്തബിള്‍ ഫേബ്രിക്, സൗകര്യപ്രദമായ സോഫ്റ്റ് ഇലാസ്റ്റിക് ലൂപ്, വീണ്ടും കഴുകി 30 ദിവസം വരെ ഉപയോഗിക്കാം, സ്രവങ്ങളില്‍നിന്നും ബാക്ടീരിയകളില്‍നിന്നും സംരക്ഷണം നല്കുന്ന, സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന ഫിനിഷ് എന്നിവയാണ് ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകളുടെ പ്രത്യേകത.

ബ്രാന്‍ഡ് പ്രത്യേകമായ ശ്രദ്ധ ചെലുത്തി രൂപപ്പെടുത്തിയതാണ് ഒതുക്കമുള്ള ഫാസ്റ്റ്ട്രാക്ക് സൂപ്പര്‍ ഷീല്‍ഡ് മാസ്‌ക്കുകള്‍. ഉപയോഗിക്കുന്നവര്‍ക്ക് വളരെ സൗകര്യപ്രദമായി ധരിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. മലിനീകരണം തടയുന്നതിനും പുറത്തെ പൊടിയില്‍നിന്ന് സംരക്ഷണം നല്കുന്നതിനും സഹായിക്കും. ധരിക്കുമ്പോള്‍ ചൂട് കുറവാണെന്നതും കണ്ണടകളില്‍ മൂടലുണ്ടാക്കില്ല എന്നീ പ്രത്യേകതകളുള്ളതിനാല്‍ വീടിനുള്ളിലും ധരിക്കാം.

ധരിക്കുമ്പോള്‍ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകള്‍. https://www.fastrack.in/ എന്ന വെബ്‌സൈറ്റില്‍നിന്നും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഫാസ്റ്റ്ട്രാക്ക് മാസ്‌ക്കുകള്‍ സ്വന്തമാക്കാം. വേള്‍ഡ് ഓഫ് ടൈറ്റന്‍, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിലും ഇവ ലഭ്യമാണ്. സൂപ്പര്‍ ഷീല്‍ഡ് ഫേയ്‌സ് മാസ്‌കുകള്‍ക്ക് 200 രൂപയാണ് വില. മൂന്ന് അല്ലെങ്കില്‍ അഞ്ച് മാസ്‌കുകള്‍ അടങ്ങിയ വാല്യൂ പായ്ക്കുകളില്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.

Read Previous

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Read Next

ഫെഡറല്‍ ബാങ്ക് പുനര്‍നിര്‍മ്മിച്ച വീടുകള്‍ കൈമാറി

error: Content is protected !!