പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

jithesh

jithesh

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു.മലപ്പുറം ജില്ലയിലെ ആലങ്ങോടാണ് ജിതേഷിന്റെ സ്വദേശം. ശനിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൈതോല പായ വിരിച്ച്, പാലോ പാലോം നല്ലനടപ്പാലം തുടങ്ങിയ പ്രശസ്തമായ പാട്ടുകളുടെ സ്രഷ്ടാവായിരുന്നു. തെയ്യം, നാടകരചന, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച കലാകാരനാണ് ജിതേഷ്. അറുനൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.

Read Previous

തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Read Next

കേരളത്തില്‍ 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

error: Content is protected !!