ആരാധകരെ ഞെട്ടിച്ച്‌ ഫഹദിന്റെ പുതിയ ലുക്ക്

FAHAD FAZHIL, FILM

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ഒരു ഫോട്ടോ ആണിപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘മാലിക്’ എന്ന ചിത്രത്തിന് വേണ്ടി താരം ഇപ്പോള്‍ ഇരുപത് കിലോ ആണ് കുറച്ചിരിക്കുന്നത്.

ശരീര ഭാരം കുറച്ച്‌ വ്യത്യസ്ത ലുക്കില്‍ എത്തിയ താരത്തെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കില്ല. ഫഹദിന്റെ ലൊക്കേഷനിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ ബജറ്റ് 25 കോടിയാണ്. ചിത്രത്തിന്റെ പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത് വിഷുവിനാണ്.

Read Previous

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദനം

Read Next

തന്റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി

error: Content is protected !!