സിഡ്നി: ഏകദിനത്തിലെ വാര്‍ണര്‍ ഷോ ഇനിയില്ല. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഏകദിനത്തില്‍ നിന്നും പാഡഴിക്കാൻ താരം തീരുമാനിച്ചത്. ഇനി ട്വന്റി-20യില്‍ മാത്രമായിരിക്കും 37 കാരനായ വാര്‍ണര്‍ കളിക്കുക.
എന്നാല്‍ ആവശ്യമെങ്കില്‍ വരാനിരിക്കുന്ന ട്രോഫിയില്‍ തന്റെ സേവനം ആവശ്യപ്പെടുകയാണെങ്കില് കളിക്കാൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായ ലോകകപ്പ് ഫൈനലാണ് വാര്‍ണറുടെ കരിയറിലെ അവസാന ഏകദിന മല്‍സരം.


