ഏറ്റുമാനൂര്‍ എം.സി റോഡിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര ചെയ്യാമെന്ന് ജില്ലാ പോലീസ് മേധാവി

ettumanoor

കൊവിഡ് ക്ലസ്റ്ററായ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എം.സി റോഡിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകള്‍ മുഴുവന്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയില്‍ വരുന്ന എം.സി റോഡിലൂടെ ദീര്‍ഘ ദൂര യാത്ര ചെയ്യുന്നവര്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ പരിധിയില്‍ വാഹനം നിര്‍ത്തുവനോ കണ്ടെയ്ന്‍മെന്റ് സോണിലെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ പാടുള്ളതല്ല എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Read Previous

എരുമേലിയില്‍ മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് കൂടി നിരോധിച്ചു

Read Next

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു

error: Content is protected !!