പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കൊച്ചി: കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ 2018-ലെ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു. ചേരാനല്ലൂര്‍ പഞ്ചായത്തിലെ എണ്‍പതില്‍ തൈവെപ്പില്‍ തങ്കമണി കണ്ണന്റെ വീടിന് തറക്കല്ലിട്ടുകൊണ്ടാണ് നിര്‍മാണോദ്ഘാടനം നടന്നത്. ടി.ജെ. വിനോദ് എംഎല്‍എ, ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട്, പഞ്ചായത്ത പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 100 വീടുകളുടെ താക്കോല്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തില്‍ എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലായി 150 വീടുകളാണ് ആസ്റ്റര്‍ പ്രളയബാധിതര്‍ക്കായി സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നത്.

Read Previous

ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു.

Read Next

റേഷന്‍ കടകളുടെ പുതിയ പ്രവര്‍ത്തനസമയം ഇങ്ങനെ

error: Content is protected !!