എന്റെ നാട് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

 

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പിസി സിറിയക് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസത്തിന്റെ ചിറകിലേറി കുതിക്കാൻ കുട്ടികളെ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ യുവത്വം ലോകം കീഴടക്കുകയാണ്. ആ മാതൃകകൾ പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ചലച്ചിത്ര താരം ഡോ. ഐശ്വര്യ ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. എന്റെനാട് ചെയർമാൻ ഷിബുതെക്കുംപുറം അധ്യക്ഷത വഹിച്ചു.

10, 12 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിവിധ സിലബസുകളിൽ പഠിച്ച കുട്ടികൾക്കാണ് അവാർഡ് നൽകിയത്. വ്യത്യസ്ത മേഖലകളിൽ മികവുകാട്ടിയ വിദ്യാലയങ്ങളെയും, അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാർഡാണ് എന്റെ നാട് എജ്യുകെയർ അവാർഡ്. നാലാം തവണയാണ് എന്റെനാട് പ്രതിഭാ സംഗമവും, വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങും സംഘടിപ്പിക്കുന്നത്.

ഏറ്റവും മികച്ച പ്രധാനാധ്യാപകൻ (ഡോ.എസ് രാധാകൃഷ്ണൻ അവാർഡ്)- ശ്രീ. സോജൻ മാത്യു (സെന്റ്. ജോർജ്ജ് എച്ച്. എസ്, കോതമംഗലം), ഏറ്റവും മികച്ച വിദ്യാലയം – സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം റവന്യൂ ജില്ലയിൽ എസ്.എസ്.എൽ.സി ക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് എ പ്ലസ് കിട്ടിയ സ്‌കൂൾ – (വിശ്വജ്യോതി പുരസ്‌ക്കാരം) – സെന്റ് അഗസ്റ്റിൻസ്. ജി.എച്ച്.എസ്.എസ്, കോതമംഗലം, മികച്ച ലാബ് പ്രവർത്തനങ്ങൾ (ഐൻസ്റ്റീൻ അവാർഡ്) എൻ.എസ്.എസ് – എച്ച്.എസ്.എസ്, വാരപ്പെട്ടി, ഏറ്റവും മികച്ച ലൈബ്രറി (ഒ.എൻ.വി. പുരസ്‌ക്കാരം) (ഒട) – മാർ ഏലിയാസ് എച്ച്. എസ്, കോട്ടപ്പടി,

ഏറ്റവുംമികച്ച ലൈബ്രറി (ഒ.എൻ.വി. പുരസ്‌ക്കാരം) (ഒടട) മാർ ബേസിൽ എച്ച്.എസ്.എസ്, ഏറ്റവും മികച്ച ഐറ്റി ലാബ് – (ഡോ കലാം അവാർഡ് ) (ഒട) മാർ ഏലിയാസ്. എച്ച്.എസ്.എസ്, കോട്ടപ്പടി, ഏറ്റവും മികച്ച ഐറ്റി ലാബ് – (ഡോ കലാം അവാർഡ് ) (ഒടട) മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം, ഏറ്റവും മികച്ച ശിശു സൗഹൃദ വിദ്യാലയം (ചാച്ചാജി അവാർഡ്)- എസ്.എച്ച് – എൽ.പി.എസ്, രാമല്ലൂർ, മികച്ച പി.റ്റി.എ – ലിറ്റിൽ ഫ്‌ളവർ എച്ച്. എസ്, ഊന്നുകൽ, മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയം (ഡോ. സ്വാമിനാഥൻ അവാർഡ്)-ശോഭന പബ്ലിക് സ്‌കൂൾ.

കോതമംഗലം, എന്റെ നാട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രൊഫ. കെഎം കുര്യാക്കോസ്, ഡാമി പോൾ, കെപി കുര്യാക്കോസ്, സികെ സത്യൻ, ജോർജ് അമ്പാട്ട്, ജോർജ് കുര്യയ്പ്, ബിജി ഷിബു, സലോമി എൽദോസ്, സെക്രട്ടറി പി. പ്രകാശ്, എന്നിവർ പങ്കെടുത്തു. 10, 12 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന വിദ്യാകിരൺ പദ്ധതി ഇക്കൊല്ലം ആരംഭിക്കുമെന്ന് ചെയർമാൻ അറിയിച്ചു.

11 RDads Place Your ads small

Avatar

News Editor

Read Previous

തൃശൂരും ചാലക്കുടിയും സുരേഷ് ഗോപിയും ഇന്നസെന്റും പരാജയപ്പെടുമെന്ന് സര്‍വ്വേ

Read Next

പുറത്ത് വന്നത് മോദിക്ക് വേണ്ടി ഉണ്ടാക്കിയ എക്‌സിറ്റ് പോളുകള്‍

error: Content is protected !!