മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ സുരക്ഷിതമായി കാട്ടിലേക്ക് മടക്കി

മ​ല​പ്പു​റം: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​യെ​ത്തി​യ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു. നി​ല​മ്ബൂ​രി​ന് സ​മീ​പം കരുളായി കരിമ്ബുഴയിലൂടെയാണ് രണ്ടുമാസം പ്രായമുള്ള കുട്ടിക്കൊമ്ബന്‍ ഒഴുകിയെത്തിയത്. ക​ട​വി​ല്‍ കു​ളി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് കു​ട്ടി​ക്കൊ​മ്ബ​നെ ആ​ദ്യം ക​ണ്ട​ത്.

യു​വാ​ക്ക​ള്‍ നീ​ന്തി​ച്ചെ​ന്ന് ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ച്ച്‌ മ​റു​ക​ര​യി​ലെ​ത്തി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​ന​ക്കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി ‌കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു.

Read Previous

പുത്തുമലയിലും കവളപ്പാറയിലും തെരച്ചില്‍ തുടരും

Read Next

കടുക്കന്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്ഷേത്രമേല്‍ശാന്തി