ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് പി ജെ ജോസഫ്, മാണിക്യാമ്പില്‍ ആശങ്കയേറുന്നു

WELLWISHER ADS RS

സീറ്റ് ചര്‍ച്ചകള്‍ അവസാനിച്ചങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും ഒപ്പം സാഹചര്യവും ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് രംഗത്തുവന്നതോടെ കേരള കോണ്‍ഗ്രസില്‍ വീണ്ടും കലാപം. ഇനി പാര്‍ട്ടി തലത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. നാളെ അന്തിമ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അപ്പോള്‍ കാണാമെന്നും പി ജെ ജോസഫ് പറഞ്ഞു. ഇതോടെ ഇടുക്കിയിലോ കോട്ടയത്തോ പി.ജെ പോരാട്ടത്തിനിറങ്ങുമെന്ന ചിത്രമാണ് തെളിയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചതു മുതല്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് പി ജെ ജോസഫ് രംഗത്തുണ്ട്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ കെ എം മാണിക്ക് മുന്നില്‍ ജോസഫ് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടുള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും തീരുമാനം കോണ്‍ഗ്രസിന് വീട്ടുകൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി ചേര്‍ന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ക്ക് അവകാശമുണ്ടെന്നും സീറ്റ് ലഭിച്ചാല്‍ മത്സരിക്കുമെന്നും യോഗത്തിന് മുന്നോടിയായി പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒന്നും രണ്ടും ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിച്ച സാഹചര്യത്തില്‍ കെ എം മാണിയുടെ വസതിയില്‍ നാളെ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our newsletter

Leave A Reply

Your email address will not be published.