ഭരണഘടന മാനിക്കുന്ന മതേതര സർക്കാർ അധികാരത്തിൽ വരണം: എൽദോ എബ്രഹാം എം എൽ എ

മുവാറ്റുപുഴ: ഭരണഘടന മാനിക്കുന്നതും, നൂന പക്ഷ ക്ഷേമം ഉറപ്പാക്കുന്നതുമായ മതേതര സർക്കാർ രാജ്യത്ത് അധികാരത്തിൽ വരണമെന്ന് എൽദോ എബ്രഹാം എം എൽ എ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എഫ് വാളകം  ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിലേറാനുള്ള  മോഡിയുടെ നീക്കം  വോട്ടിംഗിലൂടെ മറുപടി നൽകണമെന്നും എൽദോ എബ്രഹാം പറഞ്ഞു.സമ്മേളനത്തിൽ പി.എൻ. മനോജ് അധ്യക്ഷത വഹിച്ചു. ബാബു ഐസക്ക് സ്വാഗതം പറഞ്ഞു.
പി.ആർ.മുരളീധരൻ, ലീല ബാബു, ബാബു വെളിയത്ത്, ഒ.സി.എലിയാസ്, പി.എ.രാജു എന്നിവർ സംസാരിച്ചു. സമ്മേള ന ത്തിന് മുന്നോടിയായി  റാലിയും നടന്നു.

News Editor

Read Previous

തോട്ടം മേഖലയിൽ ആവേശ തിരയിളക്കം സൃഷ്ടിച്ച് ഡീൻ

Read Next

യൂ​റോ​പ്പി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഐ​എ​സ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

Leave a Reply