വിദ്യാ ദീപ്തി ;പ്രതിഭ സംഗമവും എം എല്‍ എ അവാര്‍ഡ് വിതരണവും ഏഴിന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപ്തി പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പ്രതിഭ സംഗമവും,എം.എല്‍.എ അവാര്‍ഡ് വിതരണവും ഈമാസം ഏഴിന് രാവിലെ 11 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍  റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.

 

നിയോജക മണ്ഡലത്തിലെ  സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി പരിക്ഷകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം കൈവരിച്ച പ്രതിഭകള്‍ക്കും എം.എല്‍.എ അവാര്‍ഡ് നല്‍കി  ആദരിക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ഈ ചടങ്ങില്‍ വെച്ച് അനുമോദിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികളുടെ പട്ടിക അതാത് വിദ്യാലയങ്ങളില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിയോജകമണ്ഡലത്തിലെ താമസക്കാരും എന്നാല്‍ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിനു പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളും മണ്ഡലത്തില്‍ ഉള്‍പ്പെട്ട യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളും മറ്റു മേഖലകളിലെ മത്സരങ്ങളില്‍ വിജയം നേടിയ വ്യക്തികളും അപേക്ഷിച്ചാല്‍ മതിയാകും. അപേക്ഷകള്‍  ജൂണ്‍ നാലിനകം മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള  എം.എല്‍.എ ഓഫിസിലും, മൂവാറ്റുപുഴ ബി.ആര്‍.സിയിലും നേരിട്ട് നല്‍കാവുന്നതാണ്.

11 RDads Place Your ads small

Avatar

News Editor

Read Previous

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ എന്‍എസ്‌എസ്

Read Next

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 63-കാരനായ മദ്രസാധ്യാപകന്‍ അറസ്റ്റില്‍

error: Content is protected !!