എല്‍ദോയുടെ വിവാഹത്തിന് നാടൊരുങ്ങി; ഞാറാഴ്ചയാണ് വിവാഹം

maradu flat,breaking,broken,rashtradeepam,news,keralam,eldho ebraham mla,mla,wedding,muvattupuzha,ELDHO EBRAHAM MLA,politics

മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിനായി നാടൊരുങ്ങി. നാളെയാണ് മൂവാറ്റുപുഴക്കാരുടെ എംഎല്‍എ ഡോ.ആഗിക്ക് സ്വന്തമാവുക. രാവിലെ കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ക്രിസ്തീയ ആചാരപ്രകാരമാണ് വിവാഹം. മുവാറ്റുപുഴ മേഖലയുടെ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. മണ്ഡലത്തിലെ കല്ലൂര്‍ക്കാട് സ്വദേശിനിയായ ഡോ.ആഗി മേരി അഗസ്റ്റിന്‍ ആയുര്‍വേദ ഡോക്ടറാണ്. maradu flat,breaking,broken,rashtradeepam,news,keralam,eldho ebraham mla,mla,wedding,muvattupuzha,politics

വീടുകളും, കടകളും കയറിയിറങ്ങിയും, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ കണ്ടുമുട്ടിയവരെ നേരിട്ടും എംഎല്‍എ ക്ഷണിച്ചു കഴിഞ്ഞു. കൂടാതെ ,മുന്‍ കാലത്ത് തനിക്ക് ക്ഷണക്കത്ത് അയച്ച 5000 ഓളം പേര്‍ക്ക് ഉള്‍പ്പെടെ 20000 ക്ഷണക്കത്തുകള്‍ നല്‍കിയും വിവാഹം ക്ഷണിച്ചതായി എംഎല്‍എ പറഞ്ഞു.

മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് വിവാഹം: മണവാട്ടി കല്ലൂർക്കാട് സ്വദേശിനി ഡോ.ആഗി മേരി അഗസ്റ്റിൻ, വിവാഹം 2020 ജനുവരി 12 ന്

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഭക്ഷണം

നാടൊന്നാകെ പങ്കെടുക്കുന്ന വിവാഹ സല്‍ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിദ്ധ്യം പ്രശസ്ത പാചക വിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ലളിതമായ വെജിറ്റേറിയന്‍ ഭക്ഷണമാണ് വിരുന്നില്‍ ക്രമീകരിച്ചിട്ടുള്ളത്. ലളിതമായ വിരുന്നെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പടെ ജീവിതത്തിലെ നാനാതുറകളിലുള്ള പ്രമുഖരെയും, മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ഇതിനകം ക്ഷണിച്ച് കഴിഞ്ഞു. maradu flat,breaking,broken,rashtradeepam,news,keralam,eldho ebraham mla,mla,wedding,muvattupuzha,politics

മൈതാനിയില്‍ കല്ല്യാണ പന്തല്‍

ജനബാഹുല്ല്യം കണക്കിലെടുത്താണ് വിവാഹത്തിന് നഗരസഭ സ്റ്റേഡിയം തെരഞ്ഞെടുത്തത്. നഗരത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൈതാനിയില്‍ കല്ല്യാണ പന്തല്‍ ഒരുങ്ങുന്നത്. വിവാഹത്തിനായി എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും വധു, വരന്‍മാരെ കാണുന്നതിനും സല്‍ക്കാരത്തില്‍ പങ്കുച്ചേരുന്നതിനുമുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയായത്. വിശാലമായ നഗരസഭ മൈതാനിയില്‍ മധ്യഭാഗത്തായിട്ടാണ് താല്‍ക്കാലിക വിവാഹ വേദി നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഡിയം ഗ്രൗണ്ടിന് യാതൊരു കേടുപാടുകളുമില്ലാത്ത വിധം തയ്യാറാക്കുന്ന പ്രത്യോക വേദിയും പന്തലും, കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പു വരുത്തുന്ന മറ്റു ക്രമീകരണങ്ങളുമാണ് ഒരുങ്ങുന്നത്.maradu flat,breaking,broken,rashtradeepam,news,keralam,eldho ebraham mla,mla,wedding,muvattupuzha,politics

വാഹന പാര്‍ക്കിങ്ങിനായി സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ട്, ഇ ഇ സി മാര്‍ക്കറ്റ് ഗ്രൗണ്ട്, ഇലാഹിയ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി,സ്പീക്കര്‍, പ്രതിപക്ഷ നേതാവ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ,രാഷ്ട്രീയ, സാമുദായിക, സാമൂഹിക, ഔദ്യോഗിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പരമാവധി പേര്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു. ഇതിനോടകം മന്ത്രിമാരായ എസി മൊയ്തീന്‍, കടന്നപ്പിള്ളി രാമചന്ദ്രന്‍ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നിരുന്നു. സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനായി സാധ്യമായ മുന്നൊരുക്കങ്ങളും പോലീസ് നടത്തിയിട്ടുണ്ട്.

Read Previous

സ്വര്‍ണ വില പവന് 200 രൂപ കൂടി

Read Next

മരടിലെ ജെയിന്‍ കോറലും ഗോള്‍ഡന്‍ കായലോരവും ഇന്ന് പൊളിക്കും

error: Content is protected !!