കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകനായി വൃദ്ധന്‍

CAT, HELP, VIRAL, VIDEO

 

കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കുന്ന വൃദ്ധന്‍റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത ഒരു ചെറിയ കെട്ടിടത്തിന് മുകളിലാണ് പൂച്ചക്കുഞ്ഞ് കുടുങ്ങിപ്പോയത്. ഇറങ്ങാന്‍ വഴിയില്ലാതെ കഷ്ടപ്പെടുന്ന പൂച്ചക്കുട്ടിയെ കസേര നീട്ടിയാണ് വൃദ്ധന്‍ സഹായിച്ചത്. ആയിരക്കണക്കിന് പേരാണ് ഈ വൃദ്ധന്‍റെ നല്ലമനസ്സിനെ അഭിനന്ദിച്ചും നന്ദിപറഞ്ഞും രംഗത്തെത്തുന്നത്. ഇതുവരെ 11 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 23000 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കമന്‍റുകളും ലഭിച്ചിട്ടുണ്ട് ഈ വീഡിയോക്ക്. അലീസ് ഡയറി എന്ന പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

This made my day ❤❤❤❤

Posted by ALi's Diary on Wednesday, January 1, 2020

Read Previous

യേശുദാസിനെ മലയാളികള്‍ ഇത്രയും ഇടിച്ചുതാഴ്ത്തി കാണിക്കുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്ന് ഗായകന്‍ കെ ജി മാര്‍ക്കോസ്

Read Next

ഗവര്‍ണര്‍ പരിധി വിടുകയാണെങ്കിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഉമ്മൻചാണ്ടി: ആരിഫ് മുഹമ്മദ് ഖാൻ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കിൽ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാൻ സമ്മതിക്കില്ലെന്ന് കെ മുരളീധരൻ

error: Content is protected !!