വാഹനത്തിന്റെ മൈലേജ് കൂട്ടാനുള്ള എളുപ്പ വഴികള്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,UBER

ഇന്ത്യക്കാര്‍ പൊതുവെ വാഹനപ്രിയരാണ് എന്നാണ് പറയാറ്. അത് പൊളിയല്ല. സത്യവുമാണ്. ഏത് വണ്ടിയെടുത്താലും മാക്‌സിമം മൈലേജ് നോക്കുന്നവരാണ് നമ്മള്‍. മൈലേജുള്ള വാഹനങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതാണതിന്റെ കാരണങ്ങള്‍. ഉയര്‍ന്നുവരുന്ന ഇന്ധന വിലയുടെ സാഹചര്യത്തില്‍ വാഹനം കാര്യക്ഷമമായി ഉപയോഗിച്ച് കൂടുതല്‍ മൈലേജ് കൈവരിക്കുക എന്നത് പലര്‍ക്കും പ്രധാനപ്പെട്ട കാര്യമാണ്. വാഹനത്തിന്റെ മൈലേജ് കൂട്ടാനായി ചില ടെക്‌നിക്കുല്‍ ഉണ്ട്. അതിലൊന്നാണ് വാഹനം കൃത്യമായി സര്‍വീസ് ചെയ്യുക എന്നത്. എങ്കില്‍ മാത്രമേ എന്‍ജിന്‍ കാര്യക്ഷമമായി ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്താന്‍ കഴിയും.

എയര്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവയയുടെ പ്രവര്‍ത്തനവും എന്‍ജിന്‍ ഓയില്‍ ഇന്റെയും എന്‍ജിന്‍ കൂളന്റ് ഇന്റെയും അളവും കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. പിന്നെ, ടയറുകളില്‍ കൃത്യമായ എയര്‍ പ്രഷര്‍ ഉറപ്പുവരുത്തുകയും കഴിയുമെങ്കില്‍ ടയറുകളില്‍ എയര്‍ ഇന് പകരം നൈട്രജന്‍ നിറയ്ക്കുകയും ചെയ്യുക. വാഹനം ഓടിക്കുമ്പോള്‍ വേഗതയ്ക്ക് അനുസരിച്ച് കൃത്യമായി ഗിയര്‍ മാറ്റി ഓടിക്കുക. കുറഞ്ഞ ഗിയറുകളില്‍ വാഹനം വേഗത കൈവരിക്കുന്നത് ഒഴിവാക്കുക. കഴിവതും എക്കണോമി സ്പീഡില്‍ ഓടിക്കുക.

വേഗത കൂട്ടുന്നത് സാവധാനത്തില്‍ ചെയ്യുക. വാഹനങ്ങളില്‍ അമിത ഭാരം ഒഴിവാക്കുക. വാഹനം തണലുള്ള പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്ത് അതുവഴി എസിയുടെ അമിതമായ പ്രവര്‍ത്തനം വേണ്ടുന്ന സാഹചര്യം ഒഴിവാക്കുക. ട്രാഫിക് സിഗ്‌നലുകളില്‍ വാഹനം ഓഫ് ചെയ്യുക. കഴിയുമ്പോള്‍ ഒക്കെ എ സി ഓഫ് ചെയ്ത് ഓടിക്കുക. വിശ്വസ്തതയും യൂസര്‍ റേറ്റിങ്ങും ഉള്ള പമ്പുകളില്‍ നിന്ന് മാത്രം ഇന്ധനം നിറയ്ക്കുക. വാഹനത്തിന്റെ മൈലേജ് പതിവായി നിരീക്ഷിക്കുകയും ചെയ്യണം. ഇവയൊക്കെ പരീക്ഷിച്ചാല്‍ നമ്മുടെ വാഹനങ്ങള്‍ പരിരക്ഷിക്കാം.

Read Previous

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്, രോഗം ഭേദമായത് രണ്ട് പേര്‍ക്ക്

Read Next

ഇന്ത്യന്‍ കോഫീ ഹൗസ് ലോക്ക് ഡൗണ്‍ ലംഘിച്ച് ഭക്ഷണം വിളമ്പി

error: Content is protected !!