വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന : അസം സ്വദേശി പിടിയിൽ

drug sale, kochi

 

കൊച്ചി: എറണാകുളം പറവൂരില്‍ വിനോദയാത്രാ സംഘങ്ങളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന അസം സ്വദേശിയെ എക്സൈസ് പിടികൂടി. ഇയാളില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും പിടികൂടി. ഏലൂർ മുട്ടാർ റോഡിലെ പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് കച്ചവടമാണെന്ന് മനസ്സിലാകുന്നത്.

വിനോദയാത്രയ്ക്കെത്തുന്ന സ്കൂള്‍, കോളേജ് വിദ്യാർത്ഥികളെയും കാത്ത് മഞ്ഞുമ്മല്‍ ഭാഗത്ത് കഞ്ചാവുമായി നിന്നിരുന്ന അസം സ്വദേശി നജറുല്‍ ഇസ്ലാമാണ് പിടിയിലായത്. ഒരു കിലോ 300 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍റ് ചെയ്തു.

Read Previous

‘സ്വാമി ശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെണ്‍കുട്ടി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്‌ നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തും ‘ -സുഭാഷ്‌ വാസു

Read Next

ഒരു മിസ് കോൾ അടിച്ചാൽ സർക്കാരിന്‍റെ നേട്ടങ്ങൾ വിശദീകരിക്കും: പുത്തന്‍ തന്ത്രവുമായി അരവിന്ദ് കേജ്‍രിവാള്‍

error: Content is protected !!