പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍(73) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍(73) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് നാളുകളായി ചികിത്സയില്‍ ആയിരുന്നു.

ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസറായും, കേരളാ പൊലീസിന്റെ മെഡിക്കല്‍ ലീഗല്‍ അഡൈ്വസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി കുറ്റാന്വേഷണ പരമ്പരകളുടെ ചുരുളഴിക്കുന്ന ഒട്ടേറെ പുസ്തകങ്ങളുടെ രചയ്താവുമാണ് ഡോ ബി ഉമാദത്തന്‍.
സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് കരിക്കകത്തെ വീട്ടില്‍ നടക്കും.

11 RDads Place Your ads small

Avatar

Chief Editor

Read Previous

കോതമംഗലത്ത് അറുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Read Next

മുവാറ്റുപുഴ ഉറവക്കുഴി പള്ളിപ്പാട്ട് പുത്തന്‍പുരയില്‍ ബക്കര്‍ പി പി (65) നിര്യാതനായി.

error: Content is protected !!