ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ അന്തരിച്ചു

ഹൃദയസ്തംഭനം മൂലം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കൊച്ചി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്ന ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ(74) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടായി സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
പോത്താനിക്കാട് മണ്ണാറപ്രായില്‍ പൗലോസിന്റെയും ജീരകത്തോട്ടം ഏലിയാമ്മയുടെയും മകനാണ്. മാര്‍ അത്തനേഷ്യസ് സ്‌കൂള്‍ റിട്ട. അദ്ധ്യാപിക പെരുമ്പാവൂര്‍ തെക്കേ വീട്ടില്‍ ലീലാമ്മയാണ് ഭാര്യ. മക്കള്‍: ലിജോ മണ്ണാറപ്രായില്‍ (ടി.സി.എസ്), സിജോ ജേക്കബ് (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍: സൂസന്‍ (ടി.സി.എസ്), ബിനോയ് പോള്‍.

വൈദിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ സഭാ ചുമതലകള്‍ വഹിച്ചിട്ടുണ്ട് ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ. 1970 മുതല്‍ സഭാതര്‍ക്കം രൂക്ഷമായിരുന്ന സമയത്ത് നാലു പതിറ്റാണ്ടോളം ആലുവ തൃക്കുന്നത്ത് സെമിനാരിയുടെ മാനേജര്‍, വികാരി എന്നീ തസ്തികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട് അദ്ദേഹം.

സാമൂഹിക സാമുദായിക മേഖലകളിലെ വിശിഷ്ട സേവനത്തിന് ഗ്രേസ് ഷെവലിയാര്‍ , ജസ്റ്റിസ് വിതയത്തില്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശവ സംസ്‌കാരം ബുധനാഴ്ച നടക്കും.

Subscribe to our newsletter

Leave A Reply

Your email address will not be published.