കടുക്കന്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്ഷേത്രമേല്‍ശാന്തി

മലപ്പുറം: പ്രളയത്തില്‍ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കൈമെയ് മറന്നുള്ള സംഭാവനകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്കു തന്റെ കടുക്കന്‍ ഊരി നല്‍കി മാതൃകയായിരിക്കുകയാണ് മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്ര മേല്‍ശാന്തി ശ്രീനാഥ് നമ്ബൂതിരി.

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസഫണ്ട് സമാഹരണത്തിനു പ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥ് കാതിലെ കടുക്കന്‍ ഊരി നല്‍കിയത്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ വക ഇതായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്രീനാഥ് നമ്ബൂതിരി സംഭാവന നല്‍കിയത്.

സിപിഎം അങ്ങാടിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗം കെ.ദിലീപ്, കെ.എ.സി. അഷ്‌റഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം. അങ്ങാടിപ്പുറം ഏറാന്തോടെ പന്തല കോടത്ത് ഇല്ലത്തെ അംഗമാണ് ശ്രീനാഥ് നമ്ബൂതിരി.

Read Previous

മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ ആനക്കുട്ടിയെ സുരക്ഷിതമായി കാട്ടിലേക്ക് മടക്കി

Read Next

കേരളത്തില്‍നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് സ്വീഡനിലേക്ക്

error: Content is protected !!