ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിന്: ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ

Donald Trump, fined,WORLD,RASHTRADEEPAM,NEWS

ന്യൂയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി ചിലവഴിച്ചു എന്നു കണ്ടെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ ശിക്ഷ വിധിച്ച് ന്യൂയോര്‍ക്ക് കോടതി. ഡോണാള്‍ഡ് ട്രംപിന്റേയും മക്കളായ ഇവാങ്ക, എറിക് എന്നിവരുടേയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രംപ് ഫൗണ്ടേഷനെതിരെയാണ് ന്യൂയോര്‍ക്ക് കോടതി ജഡ്ജി സാലിയാന്‍ സ്‌ക്രാപ്പുല ശിക്ഷാ നടപടി സ്വീകരിച്ചത്. 2016 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വക മാറ്റി എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Read Previous

മലപ്പുറത്ത് തുണിക്കട കത്തി നശിച്ചു; കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന് സൂചന

Read Next

ജനയുഗം ലേഖനം: ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്; കാനം രാജേന്ദ്രന്‍

error: Content is protected !!