ലൈംഗികമായി അപമാനിച്ചെന്ന പരാതിയുമായി ഡോക്ടർക്കെതിരെ ലാബ് ജീവനക്കാരി

rape, mumbai, police, docter

മുംബൈ: ലാബ് ജീവനക്കാരിയെ ഡോക്ടര്‍ ലൈംഗികമായി അപമാനിച്ചെന്ന് പരാതി. മുംബൈ ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടര്‍ അകീല്‍ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നല്‍കിയത്. ലാബില്‍ ജോലിക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഡോക്ടര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. എന്നാല്‍, ഇതുവരെ ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 2015ലാണ് യുവതി ആശുപത്രിയില്‍ ജോലിക്ക് കയറിയത്. കുറച്ച് ദിവസത്തിന് ശേഷം ഡോക്ടര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അശ്ലീലമായി സംസാരിക്കുകയും പതിവായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഐപിസി വകുപ്പ് 354-A, 354-D , 509 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Previous

ചൈനയില്‍ കൊറോണ വൈറസ്ബാധ കുറയുന്നു

Read Next

“​ക​ട്ട പ​ണം തി​രി​കെ ന​ല്‍​കി മാ​തൃ​ക​യാ​യി’; ആ​ഷി​ഖ് അ​ബു​വി​നെ പ​രി​ഹ​സി​ച്ച്‌ ഹൈ​ബി

error: Content is protected !!