ഡികെ ശിവകുമാര്‍ വിമതരെ കാണാന്‍ മുംബൈയില്‍; പ്രവേശനം നിഷേധിച്ച് പോലീസ്

മുംബൈ: രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ കാണുന്നതിനായി മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാര്‍, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡ എന്നിവരെ പൊലിസ് തടഞ്ഞു. വിമതര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കടക്കാന്‍ ഇവരെ പോലീസ് അനുവദിച്ചിട്ടില്ല. ശിമകുമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് വിമത എംഎല്‍എമാര്‍ മുംബൈ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ പോലീസ് സുരക്ഷയൊരുക്കുകയായിരുന്നു.

അതിരാവിലെയാണ് ശിവകുമാര്‍ ഇവിടെയെത്തിയത്. ശിവകുമാറിനെതിരെ ‘ഗോ ബാക്’ വിളികളുമായി ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുമെത്തി. തന്നെ തടയാനാകില്ലെന്നു ശിവകുമാര്‍ പറഞ്ഞു. എംഎല്‍എമാര്‍ താമിസിക്കുന്ന ഹോട്ടലില്‍ താനും മുറിയെടുത്തിട്ടുണ്ട്. സുഹൃത്തുക്കളെ കാണാനാണ് എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു. പത്ത് എംഎല്‍എമാരാണ് ഹോട്ടലില്‍ തങ്ങുന്നത് . ഇതില്‍ ഏഴ് പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് പേര്‍ ജെഡിഎസ് എംഎല്‍എമാരുമാണ്. ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞു മുംബൈ സോഫിടെല്‍ ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്കു മാറിയിരുന്നു. ഇതിനിടെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി സമര്‍പ്പിച്ചു.

അതേസമയം ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം വിമതരെ ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നു. വിമതരുടെ രാജി അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ച് സ്പീക്കര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നിലവിലുള്ള ഭരണപ്രതിസന്ധിയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുവാനും തീരുമാനിച്ചിട്ടുണ്ട്.

11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : മുന്‍ എസ്പിയെ ഉടന്‍ ചോദ്യം ചെയ്യും ; പ്രതികളെ മര്‍ദിച്ച വനിതാപൊലീസുകാരും കുടുങ്ങും

Read Next

മലയാളികള്‍ക്ക് മലയാളം വേണ്ടന്നാവുമ്പോള്‍ കടല്‍ കടന്നെത്തുന്ന വിദേശികളുടെ മലയാള ഭ്രമം ഏറുകയാണ്. 80കാരിയായ ഓസീസ് മുത്തശ്ശി മലയാളം പഠിക്കുന്നതിനാണ് കേരളത്തില്‍ കഴിയുന്നത്.

error: Content is protected !!