എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (14) ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ഓഗസ്റ്റ് 14 ബുധനാഴ്ച്ച എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍

അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും നമ്മുടെ മക്കള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. IMD നല്‍കുന്ന അറിയിപ്പുകള്‍ അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിമാത്രമാണ് അവധി . നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല . മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണന്നും അദ്ദേഹം പറഞ്ഞു.

Related News:  മുസ്ലിം യൂത്ത് ലീഗ് എറണാകുളം കളക്ടറേറ്റിന് മുമ്പില്‍ നിയമലംഘന ഉപരോധ സമരം നടത്തി

Read Previous

ക്യാമ്പ് പരിപാലനത്തില്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

Read Next

സംസാരിക്കാന്‍ അവസരം നല്‍കിയില്ല; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനെതിരെ പ്രതിഷേധവുമായി ജില്ലയിലെ യുഡിഎഫ് എംഎല്‍എമാർ

error: Content is protected !!