പിറവം പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറി

24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, yakkobaya sabha, ortadox, collector, church

കൊച്ചി : പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറി. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞ കഴിഞ്ഞ മാസം 26നാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്.

പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗം വികാരിക്ക് കൈമാറാണമെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ ആര്‍ഡിഒ എംടി അനില്‍കുമാര്‍ പള്ളിയുടെ താക്കോല്‍ കൈമാറിയത്. പള്ളിയിലെയും ഓഫീസിലെയും ഉപകരണങ്ങളുടെ കണക്കുകള്‍ തിട്ടപ്പെടുത്തിയ രേഖകളും ഓര്‍ത്തഡോക്സ് വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടിലിന് കൈമാറി. പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെയും അനുബന്ധ സ്വത്തുക്കളും രണ്ടാഴ്ചക്കുള്ളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനാണ് തീരുമാനം.

Read Previous

ജെസിഐ ഇന്ത്യ സോണ്‍ കോണ്‍ഫറന്‍സ് മൂവാററുപുഴയില്‍ നടന്നു

Read Next

ചാക്കോച്ചന് കത്തയച്ച് മൂന്നാം ക്ലാസ്സുകാരി; വൈറലായി താരത്തിന്റെ മറുപടി

error: Content is protected !!