അയ്യപ്പ ഭക്തര്‍ക്ക് സൗജന്യ ചുക്ക് കാപ്പി വിതരണം

മുവാറ്റുപുഴ : സേവാഭാരതിയും അയ്യപ്പ സേവാ സമാജം വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വെള്ളൂര്‍കുന്നം എന്‍ എസ് എസ് ജംഗ്ഷനില്‍ ആരംഭിച്ച ചുക്ക് കാപ്പി വിതരണോല്‍ഘാടനം ശബരിമല കര്‍മ്മ സമിതി താലൂക്ക് പ്രസിഡന്റ് കെ സി സുനില്‍ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ കര്‍മ്മ സമിതി ജനറല്‍ സെക്രട്ടറി എസ് സന്തോഷ് ഹിന്ദു ഐക്യ വേദി താലൂക്ക് പ്രസിഡന്റ് മുരളി മോഹന്‍ ആര്‍ എസ് എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ജിതിന്‍ രവി, സേവാഭാരതി നഗര്‍ പ്രസിഡന്റ് പി മനോജ് എന്നിവര്‍ സംസാരിച്ചു. മകര വിളക്ക് വരെ നീണ്ടു നില്‍ക്കുന്ന ചുക്ക് കാപ്പി വിതരണം വൈകുന്നേരം 8മുതല്‍ ആരംഭിക്കും. അയ്യപ്പന്മാര്‍ക്കു രാത്രി കാലങ്ങളില്‍ രാത്രി യാത്ര സുഗമ മാക്കുന്നത് ലക്ഷ്യ മിട്ടാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.

Read Previous

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി

Read Next

യു.കെയില്‍ നഴ്സുമാരുടെ അവസരങ്ങള്‍: സൗജന്യ സെമിനാര്‍ നവംബര്‍ 20ന്

error: Content is protected !!