വണ്ടന്മേട് സെന്റ് ആന്റണിസ് ഹൈ സ്‌കൂളില്‍ അണുനശീകരണം നടത്തി

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

വണ്ടന്മേട് സെന്റ് ആന്റണിസ് ഹൈ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയോട് അനുബന്ധിച്ച് അണുനശീകരണം നടത്തി. 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ അറിയിപ്പുകളും നല്‍കി. സ്വന്തമായി വാഹനമുള്ള എല്ലാ രക്ഷകര്‍ത്താക്കളും കുട്ടികളെ സ്വന്തം വാഹനങ്ങളില്‍ സ്‌കൂളില്‍ എത്തിക്കുകയും തിരികെ കൊണ്ട് പോകുകയും ചെയ്യുന്നതാണ് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ നല്ലത്.

സ്‌കൂള്‍ ബസ്സ് സൗകര്യവും ലഭ്യമാണ്, കുട്ടികളുമായി വരുന്ന രക്ഷകര്‍ത്താക്കള്‍ കഴിവതും പുറത്ത് ഇറങ്ങാതെ വാഹനങ്ങളില്‍ തന്നെ ഇരിക്കുക. എല്ലാ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ മറ്റു കുട്ടികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പടാതെ ഇരിക്കുക. ഹസ്തദാനം ഒഴിവാക്കുക. എല്ലാ കുട്ടികളും അവര്‍ക്ക് ആവശ്യമായ പേന, പെന്‍സില്‍, ബോക്‌സ് വെള്ളം തുടങ്ങിയവ അവരവര്‍ തന്നെ കൊണ്ട് വരുക. മറ്റു കുട്ടികളുടെ സാധനങ്ങള്‍ വാങ്ങാനോ കൊടുക്കാനോ അനുവദിക്കുന്നതല്ല.

പരീക്ഷ സമയത്ത് സ്‌കൂളില്‍ എത്താന്‍ ശ്രദ്ധിക്കുക. പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ തന്നെ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കൂട്ടി കൊണ്ട് പോകുക. സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയാല്‍ ഉടന്‍ തന്നെ എല്ലാ കുട്ടികളും രക്ഷകര്‍ത്താക്കളും കുളിച്ചു ശരീര ശുദ്ധി വരുത്താന്‍ ശ്രദ്ധിക്കുക. സ്‌കൂളില്‍ ലഭ്യമാക്കിയിരിക്കുന്ന സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകുക. ഇത്രയുമാണ് നിര്‍ദ്ദേശങ്ങള്‍. സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് ഈ നര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

Read Previous

കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് ജോസ് കെ.മാണി

Read Next

മുപ്ലീ വണ്ടിന്റെ ശല്യത്തില്‍  പൊറുതിമുട്ടി ആനപ്പാറ നിവാസികള്‍

error: Content is protected !!