രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലംവിളിച്ച് പോകാനുള്ളതല്ല മനുഷ്യജീവന്‍: സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,MK MUNEER

കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി വ്യാജ പ്രചരണം നടത്തുന്ന പ്രതിപക്ഷതന്ത്രത്തിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കോവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും കോലാഹലം ഉയര്‍ത്തുന്നുണ്ടെങ്കില്‍ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്. മനുഷ്യജീവനെ രക്ഷിക്കാന്‍ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണനടപടികളും, ഫയലൊക്കെ ഉണ്ടാക്കി സെക്രട്ടറിയറ്റിലെ ക്ലര്‍ക്കുമുതല്‍ ചീഫ് സെക്രട്ടറിവരെ ഒപ്പിട്ട് ഗവര്‍ണറുടെ പേരില്‍ ഉത്തരവായിട്ട് മതിയെന്നു പറയുന്നത് അടുത്തകാലത്ത് കേള്‍ക്കുന്ന ഏറ്റവും ക്രൂരമായ രാഷ്ട്രീയതമാശയായിരിക്കും. ‘ആരോഗ്യമന്ത്രിയുടെ മീഡിയാമാനിയ; മുഖ്യന്ത്രി പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരേ? സര്‍ക്കാര്‍ അനാവശ്യമായി ഭീതി പരത്തുകയാണ്, അമേരിക്കക്കാര്‍ ചെയ്തതുപോലെയുള്ള നടപടികള്‍ ചെയ്താല്‍ പോരേ’ എന്നൊക്കെയുള്ള ക്രൂരമായ അസംബന്ധങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഈ വിവാദവും.

പതിനായിരക്കണക്കിനുപേര്‍ ലോകമെമ്പാടും മരിച്ചുവീഴുമ്പോള്‍ കേരളത്തിന് രക്ഷിക്കാന്‍ കഴിയാതെപോയത് 2 പേരെമാത്രമാണ്. ലോകത്തെ ഏത് സ്റ്റാന്‍ഡേര്‍ഡ് വച്ച് പറഞ്ഞാലും അത്ഭുതംതന്നെയാണ്. ഇതിനെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രി പറഞ്ഞപോലെ, അങ്ങേയറ്റം വികൃതമാണ്.

Related News:  ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 209 പേര്‍ രോഗമുക്തി നേടി

ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ള മലയാളികളെയും പ്രവാസികളെയും തിരിച്ചെത്തിക്കാനും പരിചരിക്കാനും സാമൂഹ്യവ്യാപനം തടയേണ്ടതിനുമാണ് തിടുക്കപ്പെട്ട് ഈ പ്രക്രിയകളിലൂടെ സര്‍ക്കാരിന് പോകേണ്ടിവരുന്നത്. നടപടികള്‍ പാലിച്ചും നിയമസാധുതകള്‍ അന്വേഷിച്ചും അനുമതികള്‍ പല തലങ്ങളില്‍നിന്ന് വാങ്ങിയും ഇതൊക്കെ ചെയ്താല്‍ മതി ഹേ എന്നു പറയുകയും കരുതുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അധികാര രാഷട്രീയത്തിന്റെ ഇടനാഴികളില്‍ ലേലംവിളിച്ച് പോകാനുള്ളതല്ല മനുഷ്യജീവന്‍. അഥവാ മനുഷ്യനുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ, അധികാരമുള്ളൂ-. ദീര്‍ഘമായ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു

Read Previous

സ്പിംഗ്ളര്‍ ; മുഖ്യമന്ത്രിയുടേത് ഭരണഘടനാ ലംഘനം: ഡോ.എം.കെ മുനീര്‍

Read Next

ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയിൽ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി

error: Content is protected !!