പുരുഷന്റെ ലൈംഗിക തൃഷ്ണയെ തടയരുത്, സഹകരിക്കണം, ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടുനടക്കണം: വിവാദ പരാമർശവുമായി സംവിധായകന്‍

FACEBOOK POST

ന്യൂഡല്‍ഹി: അടുത്തിടെയാണ് ഹൈദരാബാദില്‍ ലേഡി വെറ്റിനറി ഡോക്ടറെ നാല്‍വര്‍ സംഘം ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം അവരെ തീവച്ചത്. ഡോക്ടറുടെ നീതിക്കായും, നാല്‍വര്‍ സംഘത്തെ ശിക്ഷിക്കുന്നതിനായും രാജ്യം മുഴുവന്‍ പ്രതിഷേധം ഇരമ്ബുമ്ബോള്‍ അങ്ങേയറ്റം നിന്ദ്യവും അറപ്പുളവാകുന്നതുമായ പരാമര്‍ശവുമായി സ്വയം സിനിമാ സംവിധായകന്‍ എന്ന് വിളിക്കുന്ന ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗിക പീഡകരുമായി സ്ത്രീകള്‍ സഹകരിക്കണമെന്നും, സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ വരുന്ന പുരുഷന്മാരെ അവര്‍ തടയരുതെന്നും, അതിനായി ഗര്‍ഭനിരോധന ഉറകള്‍ സ്ത്രീകള്‍ കൊണ്ടുനടക്കേണ്ടതാണെന്നുമാണ് ഡാനിയല്‍ ശ്രാവണ്‍ എന്നു പേരുള്ള ഇയാള്‍ പറയുന്നത്.

അക്രമം ‘ഒഴിവാക്കിയുള്ള’ ലൈംഗിക പീഡനം സര്‍ക്കാര്‍ നിയമവിധേയമാക്കണമെന്ന് പോലും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നുണ്ട്. ഇയാളുടെ ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. പീഡകരെ മാത്രമല്ല, ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കും പീഡകര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ തന്നെ നല്‍കണമെന്നും മൃഗതുല്യമായ ചിന്തകളാണ് ഇതെന്നുമാണ് ഇയാളുടെ ഈ വാക്കുകളോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്.

ലൈംഗിക പീഡനത്തെ കുറിച്ച്‌ പെണ്‍കുട്ടികളെ സര്‍ക്കാര്‍ ‘ബോധവത്കരിക്കണ’മെന്നും പെണ്‍കുട്ടികള്‍ ഒരിക്കലും പുരുഷന്മാരുടെ ലൈംഗിക തൃഷ്ണകളെ നിഷേധിക്കാന്‍ പാടില്ലെന്നും ഇയാള്‍ പറയുന്നു. 18 വയസ് വയസായ പെണ്‍കുട്ടികള്‍ ഇതിനായി എപ്പോഴും ഗര്‍ഭനിരോധന ഉറകള്‍ കൈയില്‍ കരുതണമെന്നും അവര്‍ ‘ഡെന്റല്‍ ഡാമു’കള്‍ ഉപയോഗിക്കണമെന്നും ഇയാള്‍ പറയുന്നുണ്ട്. ഇത് സാമാന്യ യുക്തിയാണ്. ലൈംഗികമായ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകഴിഞ്ഞാല്‍ പുരുഷന്മാര്‍ സ്ത്രീകളെ കൊല്ലില്ല. സ്ത്രീ പീഡകരെ സര്‍ക്കാരും സമൂഹവും അനാവശ്യമായി ഭയപ്പെടുത്തുകയാണ്. പീഡകര്‍ക്ക് അവരുടെ ലൈംഗിക ആഗ്രഹങ്ങള്‍ സാധിച്ചെടുക്കാന്‍ അവസരമില്ല. അതുകൊണ്ടാണ് അവര്‍ സ്ത്രീകളെ കൊല്ലുന്നത്. അവരുടെ ഉള്ളിലെ തിന്മ ഇല്ലാതാകുന്നതിനായി സ്ത്രീകള്‍ അവരുമായി സഹകരിക്കണം. ഇങ്ങനെ പോകുന്നു ഈ മനുഷ്യന്റെ വാക്കുകള്‍. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഡാനിയല്‍ ശ്രാവണ്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Read Previous

ബംഗളൂരു പൊലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പർ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ഹെൽപ് ലൈൻ നമ്പർ 

Read Next

റാന്നി സ്റ്റേഷനിലെ എസ്‌ഐയെ കാണാനില്ല; അന്വേഷണം തുടങ്ങി

error: Content is protected !!